തനിക്കെതിരെ കൈ പൊക്കുന്നവര്‍ പിന്നീടൊരിക്കലും കൈ പൊക്കരുതെന്ന ധാര്‍ഷ്ട്യ മനോഭാവം വച്ചുപുലര്‍ത്തുകയാണ് മുഖ്യമന്ത്രിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ഒരു ഫാസിസ്റ്റിന്റെ എല്ലാ ലക്ഷണങ്ങളും തനിക്കുമുണ്ടെന്ന് ഓരോ ദിവസവും പിണറായി വിജയന്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണെ
വിമാനക്കമ്പനി യാത്രാ വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെയാണ് താന്‍ ഇനി ഇന്‍ഡിഗോയുടെ വിമാനത്തില്‍ കയറില്ലെന്ന് ഇ പി ജയരാജന്‍ പ്രഖ്യാപിച്ചത്. ഇന്‍ഡിഗോ വൃത്തികെട്ട വിമാനക്കമ്പനിയാണെന്നും നിലവാരമില്ലാത്ത ആ വിമാനത്തില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നുമാണ് എ പി പറഞ്ഞത്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ ഇ പി ജയരാജന്‍ കൈയ്യേറ്റം ചെയ്തുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. സിപിഎമ്മിനെതിരെ നിന്നാല്‍ ജീവിച്ചിരിക്കില്ലായെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം, ഇ പി ജയരാജനെതിരെ കേസ് എടുക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്.
'യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാധാനപരമായി പ്രതിഷേധിച്ചവരാണ്. അവരെ കയ്യേറ്റം ചെയ്തത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ്. അതുകൊണ്ടാണ് ഇന്‍ഡിഗോ കമ്പനി അദ്ദേഹത്തെ വിലക്കിയത്. അത് മതിയായ ശിക്ഷയല്ല'-ശബരീനാഥന്‍ പറഞ്ഞു.
പരാതിയെക്കുറിച്ച് പറയേണ്ടത് അത് നേരിട്ടവരാണ്. ഏതെങ്കിലും പെണ്‍കുട്ടിക്ക് അത്തരമൊരു അനുഭവം ചിന്തന്‍ ശിബിരത്തില്‍ വെച്ച് നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ എല്ലാവിധ നിയമസഹായവും നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസിന് സ്വന്തമായി പൊലീസും കോടതിയുമില്ലെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു
സ്വര്‍ണക്കടത്തുകേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ വന്നതിനുപിന്നാലെ പൊതുസമൂഹത്തിനുമുന്നില്‍ തലകുനിച്ചുനില്‍ക്കേണ്ടിവന്ന മുഖ്യമന്ത്രിയെ വിവാദങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാനായാണ് സിപിഎം നേതാക്കളും പൊലീസ് തലപ്പത്തെ ഉദ്യോഗസ്ഥരുംചേര്‍ന്ന് ഞങ്ങളുടെ കുട്ടികളെ കരുക്കളാക്കി കഥ മെനഞ്ഞത്
വധശ്രമമുള്‍പ്പെടെയുളള വകുപ്പുകളാണ് ഇന്നലെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചുമത്തിയത്. രാഷ്ട്രീയ വൈരാഗ്യത്താല്‍ പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്
പി സി ജോര്‍ജ്ജ് പൂഞ്ഞാറ്റില്‍ തോറ്റത് അദ്ദേഹത്തിന്റെ കയ്യിലിരുപ്പുകൊണ്ടാണ്. അതിന് കേരളത്തിലെ എല്ലാവരും അദ്ദേഹത്തെ സഹിക്കണമെന്നുപറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല
എൻ്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടിയൊഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിനെതിരെയാണ്, ഭക്ഷണത്തിൻ്റെ പേരിൽ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്-
പണിയറിയാത്ത പൊലീസും ഗുണ്ടാപ്പണി മാത്രം അറിയുന്ന പാര്‍ട്ടിക്കാരും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയും ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസും ഉള്‍പ്പെടെയുളള നേതാക്കള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുന്നു
കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും സമാധാനം പറയിക്കും. ഖദറിട്ട കൊലയാളിക്കൂട്ടങ്ങള്‍ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും'- എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉൾപ്പടെയുള്ളവര്‍ കഴിഞ്ഞ ദിവസം പൊലിസില്‍ കീഴടങ്ങിയിരുന്നു. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കീഴടങ്ങിയത്. കാര്‍ തകര്‍ത്ത കേസില്‍ എട്ട് പേര്‍ക്കതിരെയായിരുന്നു പൊലീസ് കേസ് എടുത്തത്.
ഏത് വിഷയത്തിലായാലും യൂത്ത് കോൺഗ്രസ്സ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങൾ യൂത്ത് കോൺഗ്രസ്സ് നിലപാടല്ല. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോൺഗ്രസ്സ് പിന്തുണയുണ്ടാവില്ല. അതിനെ ശക്തമായി എതിർക്കും.
അപ്പോഴേ പറഞ്ഞില്ലേ പദയാത്ര മതിയെന്ന് എന്ന് ഷാഫി പറമ്പില്‍ പറയുന്നതായാണ് വീഡിയോയില്‍ കാണുന്നത്. സഹപ്രവര്‍ത്തകന്‍ ആരുടെ ഐഡിയയാണെന്ന് ചോദിക്കുമ്പോള്‍ തന്റെതാണെന്ന് കൈകൊണ്ട് ആംഗ്യവും കാണിക്കുന്നുണ്ട്.
ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ബി വി ശ്രീനിവാസ് പൊലീസ് നടപടിയില്‍ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും അറിയിച്ചു
മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ ഡിവൈഎഫ്‌ഐ അനുവദിക്കില്ലെന്നും മുമ്പ് പാര്‍ട്ടിയെ വെല്ലുവിളിച്ച കെടി ജയകൃഷ്ണന്‍ ഇന്ന് ഡിസംബര്‍ 1 ന്റെ പോസ്റ്ററില്‍ മാത്രമാണെന്നും പ്രസംഗത്തില്‍ താക്കീത് നല്‍കുന്നു.
തര്‍ക്കം രൂക്ഷമായി. ഉന്തും തള്ളും തുടങ്ങി. അത് പതിയെ ഒരു ഭാഗത്ത് നിന്നും കൂട്ടത്തല്ലായി പരിണമിച്ചു. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്‍റ് വിശാഖ് വെണ്‍പാലയുടെ തലയടിച്ചുപൊട്ടിച്ചു.